2011, നവംബർ 10, വ്യാഴാഴ്‌ച

ആമ




ഗാഢ മൌനത്തിന്റെ ഇരുട്ടില്‍
പഞ്ചേന്ദ്രിയങ്ങളെ അടക്കി
നിസംഗതയുടെ പുറന്തോടിനുള്ളിലൊളിച്ച്
മയക്കത്തിലാണ്ട് ആമ

സഹജവാസനയാല്‍
ഏതൊ ഒരു നിമിഷത്തില്‍
നിസംഗതയുടെ
പുറന്തോടിനുള്ളില്‍ നിന്നും
പുറത്തേയ്ക്കു തലനീട്ടി

കത്തുന്ന വെയില്‍
ചോര മണക്കുന്ന കാറ്റിന്റെ ഇരമ്പം
ഓടിത്തളര്‍ന്ന ഇരകളുടെ നിലവിളി
വേട്ടക്കാരുടെ കുതിപ്പും കിതപ്പും

തലയും കൈകാലുകളും
ഉള്ളിലേയ്ക്കു വലിച്ച്
മൌനത്തിന്റെ അഗാധതയിലേക്ക്
ആണ്ടിറങ്ങുമ്പോള്‍
മനസ്സു മന്ത്രിച്ചു

നിഷ്ക്രിയത്വത്തിന്റെ
നിസ്സഹായതയില്‍
അശാന്തിയുടെ
നെരിപ്പോടിനുള്ളില്‍
വെന്തുരുകുന്നതിനെക്കാള്‍
ഭേദം ഇതാണ്

ഈ ഇരുട്ട്
ഈ മൌനം
ഒന്നും കാണാതെ
ഒന്നും കേള്‍ക്കാതെ
ഈപുറന്തോടിനുള്ളില്‍... തലപൂഴ്ത്തി...


Copyright © 2011 - rosebastin.blogspot.com. All rights reserved except for the image.
Image source here

5 അഭിപ്രായങ്ങൾ:

  1. ഇത് തന്നെയാണു ഭേദം
    ഒന്നും കേള്‍ക്കാതെ...
    തലപൂഴ്ത്തി...

    മറുപടിഇല്ലാതാക്കൂ
  2. nice one... keep it up.. also check my bolg chirayilvinod.blogspot.com

    മറുപടിഇല്ലാതാക്കൂ
  3. ഈ ലോകം വഞ്ചനയുടെയും ചതിയുടെയും വലയിലാണ്. അവിടെ ഒന്നും കാണാതെ തല പൂഴ്ത്തി നില്‍ക്കുന്നത് തന്നെ യാണ് നല്ലത് .
    വിനോദ്

    മറുപടിഇല്ലാതാക്കൂ
  4. അങ്ങനെ ആയിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും..പ്രത്യാശിച്ചിട്ടുണ്ട്....പ്രതികൂലസാഹചര്യങ്ങളെ നേരിടുന്നതിലും...നല്ലത് ആമയേ പോലെ...തലപൂഴ്ത്തി....അല്ലേ?????

    മറുപടിഇല്ലാതാക്കൂ