ശാസ്ത്രം പറഞ്ഞു -
ഓരോ പ്രവര്‍ത്തനത്തിനും
തുല്ല്യമായ പ്രതിപ്രവര്‍ത്തനമുണ്ട്!
മതങ്ങള്‍ പറഞ്ഞു -
കര്‍മ്മഫലം അനിവാര്യം
വിതച്ചതൊക്കെയും
നൂറിരട്ടി കൊയ്തേ മതിയാകു!
ജ്ഞാനികള്‍ പറഞ്ഞു -
വിചാരങ്ങളും വാക്കുകളുംപ്രവര്‍ത്തികളും
സൃഷ്ടിക്കുന്ന വൈബ്രേഷന്സ്,
ഒരേ ഫ്രീക്വന്‍സിയിലുള്ളവ
ഒരുമിച്ചു ചേര്‍ന്ന്
എന്നെങ്കിലും ഒരിയ്ക്കല്‍
ഉത്ഭവസ്ഥാനത്തേക്കുക്കുതിരിച്ച് വരും!
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത
മനുഷ്യന്‍ അന്യനെതിരെ
കൂരമ്പുകള്‍ തൊടുത്തുകൊണ്ടേയിരിക്കുന്നു-
തന്നിലേക്കുതന്നെ തിരിച്ചുവരാന്‍ വേണ്ടി!!!
Thank you very much for your helpful advices to set up malayalam in my computer.
മറുപടിഇല്ലാതാക്കൂGod bless you to keep on helping others and grow your knowledges by pouring to others.
ശാസ്ത്രവും തത്വജ്ഞാനവും കവിതയും. കൊള്ളാം. നല്ല ചിത്രം.
മറുപടിഇല്ലാതാക്കൂഇതിലും അനുയോജ്യമായ മറ്റൊരു തലക്കെട്ടു ഇതിനില്ല
മറുപടിഇല്ലാതാക്കൂ