2010, ജൂൺ 27, ഞായറാഴ്‌ച

രൂപാന്തരങ്ങൾകാറ്റിൽ ഉലഞ്ഞാടി
കളിച്ചു തിമിര്‍ക്കുന്ന
ഇളം തൈകൾപോലെ
മധുരിക്കുന്ന സൌഹൃദങ്ങളിൽ
കൈകോര്‍ത്ത്
മനുഷ്യന്റെ
ശൈശവവും ബാല്ല്യവും
മൃദുലം, നിഷ്കളങ്കം!

പച്ചിലകൾ നിറഞ്ഞ്
പൂക്കളുതിര്‍ത്ത്
സുഗന്ധം വിതറി
ചില്ലകളിൽ
കിളിക്കൊഞ്ചലുകളുമായി
തുടുത്തു വിടര്‍ന്ന
പൂമരങ്ങള്‍ പോലെ
കൌമാരവും യൌവ്വനവും
സ്നിഗ്ധം, കോമളം!

പിന്നീടെപ്പൊഴൊ…

ശിഖരങ്ങൾ മൂത്തുമുരടിച്ച,
കൊടുംകാറ്റിനുപോലും ഇളക്കാനാവാത്ത
വന്മരങ്ങള്‍ പോലെ,
പരസ്പരം അടുക്കാനാവാതെ,
ജീവിത പ്രാരാബ്ധങ്ങൾ
തീര്‍ത്ത തടവറക്കുള്ളിൽ
ഒറ്റപ്പെട്ട്, മനുഷ്യര്‍‍!

മധുരിക്കുന്ന ഭൂതകാലം
വെറുമൊരു നഷ്ടസ്വപ്നം!

Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image copyright 2009 eec.

10 അഭിപ്രായങ്ങൾ:

 1. അതെ.. ഭൂതകാലം നഷ്ടസ്വപ്നം തന്നെ. പക്ഷെ ആ ഓർമ്മകൾ. സുഖകരമായ അനുഭൂതികളാണ്

  മറുപടിഇല്ലാതാക്കൂ
 2. ആ കാലമിനി തിരികെ വരില്ലെന്നറിയുന്നത് തന്നെ നൊമ്പരമാണ്

  മറുപടിഇല്ലാതാക്കൂ
 3. Manoraj, ജയിംസ് സണ്ണി പാറ്റൂര്‍, ബഷീര്‍ , Mukil, സന്ദര്‍ശിച്ചതിനും അഭിപ്രായമറിയിച്ചതിനും വളരെ നന്ദി!

  മറുപടിഇല്ലാതാക്കൂ
 4. നല്ല വരികള്‍... തീര്‍ച്ചയായും യാത്ര തുടരണം... ആശംസകളോടെ

  കൊച്ചുരവി

  മറുപടിഇല്ലാതാക്കൂ