2010, ഫെബ്രുവരി 13, ശനിയാഴ്‌ച

ഹെയ്ത്തി



ഹെയ്ത്തിയുടെ സന്തോഷങ്ങൾ
അവസാനിച്ചു!
അവളുടെ പ്രഭാതങ്ങൾ
സന്ധ്യകൾ
രാവുകൾ
സ്വപ്നങ്ങൾ
സമ്പാദ്യങ്ങൾ... എല്ലാം
എല്ലാം നൊടിയിടയിൽ
ഇല്ലാതായി!
കോരിയെടുത്ത
ഒരുകൈക്കുമ്പിൾ ജലം പോലെ
ഒരു പാടു പോലും അവശേഷിപ്പിക്കാതെ
നിമിഷങ്ങൾ കൊണ്ട്
ഹെയ്ത്തി തകർന്നടിഞ്ഞു!

ഒരിറ്റു ശ്വാസത്തിനു വേണ്ടി
പിടയുന്ന അവളുടെ മക്കൾ
ഇപ്പോഴും കല്ലുകൾക്കിടയിൽ
ഉണ്ടായിരിക്കില്ലേ?
മരിച്ചവർ
ജീവിച്ചിരിക്കുന്നവരെക്കാൾ
എത്ര ഭാഗ്യവാന്മാർ
കൈകാലുകൾ നഷ്ടപ്പെട്ടവർ
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ
തലചായ്ക്കാനിടമില്ലാതെ
മണ്ണിലും പൊടിയിലും പൊതിഞ്ഞ്
വിശന്നും തളർന്നും
വീണുകിടക്കുന്ന
പ്രിയപ്പെട്ടവരെ ചവിട്ടി
മെതിച്ചുകൊണ്ട്
ഒരു പിടി അന്നത്തിനും
ഒരിറ്റു ദാഹജലത്തിനും
വേണ്ടി മനുഷ്യൻ
ഭ്രാന്തുപിടിച്ചോടുന്ന രംഗം
എത്ര ഭയാനകം!

മനുഷ്യൻ എത്ര നിസ്സാരന്‍
എന്ന സത്യം പ്രകൃതി
തന്റെ മക്കളെവീണ്ടും വീണ്ടും
പഠിപ്പിക്കുകയാണോ?
എത്രയെത്ര ഭൂകമ്പങ്ങൾ
എത്ര സുനാമികൾ
കൊടുങ്കാറ്റുകൾ!
നിന്നനില്പിൽ
കാൽച്ചുവട്ടിലെ ഭൂമി ഊര്‍ന്നു പോകുന്നു
ലക്ഷക്കണക്കിനു മനുഷ്യർ
ഉറുമ്പിൻകൂട്ടങ്ങളെ പ്പോലെ
ചത്തൊടുങ്ങുന്നു!

വീണ്ടും സൂര്യൻ പ്രകാശിക്കും
പൂക്കൾവിടരും
ഇളം കാറ്റു വീശും
ഭൂമിയില്‍
മനുഷ്യർആനന്ദിക്കുകയും
പൊട്ടിച്ചിരിക്കുകയും
നൃത്തം ചെയ്യുകയും ചെയ്യും
പ്രകൃതി അതിന്റെ
എല്ലാ മനോഹാരിതകളും
പകര്‍ന്നു നല്‍കും
ഒന്നും സഭവിച്ചിട്ടില്ലാത്തതുപോലെ
ലോകം അതിന്റെ തിരക്കുകളിൽ
വീണ്ടും മുഴുകും!

ആര്‍ക്കു വേണമെങ്കിലും
എപ്പോൾ വേണമെങ്കിലും
സംഭവിക്കാവുന്ന ദുരന്തങ്ങൾ
എവിടെയൊക്കെയൊ
ആവർത്തിച്ചുകൊണ്ടിരിക്കുന്നു
സയന്‍സിന്റെ മുന്നേറ്റത്തിൽ
ഊറ്റം കൊള്ളുമ്പോഴും
നക്ഷത്രങ്ങളിൽ ചേക്കേറാൻ
വെമ്പുമ്പോഴും പ്രകൃതിയുടെ
വികൃതികള്‍ക്കു മുന്നിൽ
മനുഷ്യൻഎത്ര നിസ്സഹായന്‍!


Copyright © 2010 - rosebastin.blogspot.com. All rights reserved
Image courtsey:  http://msnbcmedia1.msn.com/j/MSNBC/Components/Photo/_new/100214-haiti2-hmed-830a.h2.jpg 

5 അഭിപ്രായങ്ങൾ:

  1. ദുരന്തങ്ങള്‍ ...ദൈവത്തിന്റെ ഒര്മിപ്പിക്കലാ..
    മനുഷ്യന്‍ എത്രയായാലും ദൈവത്തിനു അതീതനല്ല എന്ന്..

    മറുപടിഇല്ലാതാക്കൂ
  2. ഹാ എന്ത് കഷ്ടമാണിത് ..എന്ന് ഒടുങ്ങും മാനവികതയുടെ ഈ വേദനകള്‍

    മറുപടിഇല്ലാതാക്കൂ
  3. കണ്ണനുണ്ണി,
    Tomz,
    kavithaa sagaram
    സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി!

    മറുപടിഇല്ലാതാക്കൂ
  4. മനുഷ്യന്റെ നിസഹായത അവനു ഇനിയും ബോധ്യമായിട്ടില്ല. വിടാതെ ദുരന്തങ്ങൾ പിന്തുടരുമ്പോഴും..

    ഓടോ

    ചേച്ചീ സുഖമല്ലേ

    ചേച്ചിയുടെ ഫെമിനിസത്തിന്റെ ഒരു ലിങ്ക് ഇന്ന് ഗിതേച്ചിയുടെ പ്രബല എന്ന പോസ്റ്റിൽ ഇട്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ