2009, മാർച്ച് 7, ശനിയാഴ്‌ച

ഹൃദയാർച്ചന


അനന്തകോടി സൂര്യപ്രഭയാർ
ന്നരുളും പ്രഭുപാദത്തിൽ,
ഇതളുവിടർന്നൊരു താമരയായ്സ്വയ-
മര്‍പ്പിക്കുന്നെൻ ഹൃദയം
ദർശനസുകൃതം നുകരുന്നവികല-
ശാന്തിയിൽ മുഴുകുന്നു
മറന്നു സർവ്വം മറന്നു ഹൃദയം
തുടിച്ചു പാടുന്നു

വിസ്മൃതിയിൽ വീണലിഞ്ഞു ഞാനെൻ
അർച്ചന തുടരുമ്പോൾ
ജീവിതവ്യഥകൾ കാർമേഘങ്ങൾ
ഉയർന്നുപൊങ്ങുന്നു
ദു:ഖം കനത്തു കറുത്ത രാത്രി
ചിറകു വിരിക്കുന്നു
എനിക്കുമെന്റെ നാഥനുമിടയിൽ
നിഴൽ വിരിക്കുന്നു;
ഇതളുകൾ കൂമ്പുന്നു മിഴിനീർ
മഞ്ഞായുറയുന്നു,
ചരടു മുറിഞ്ഞ പതംഗം പോൽ മന-
മുലഞ്ഞു വീഴുന്നു

മുകിലുകൾപെയ്തു പെയ്തൊഴിയുമ്പോൾ
കറുത്തരാവൊഴിയുമ്പോൾ,
സ്വഛം നിർമലനീലാകാശം
വിണ്ടും വിടരുമ്പോൾ,
പൊന്നുഷസിൻ മണിമഞ്ചലിറങ്ങും
നിറങ്ങളഴകിൽ വിരിയും
പൊൻ കിരണങ്ങൾ തഴുകും കരളിലെ
കണ്ണീർ മഞ്ഞുരുകും
നനുത്ത സ്നേഹപ്പൂന്തേൻ നിറഞ്ഞു
തുടുത്തു വിടരും ഹൃദയം
ഇരട്ടി മധുരം നേദിക്കും ഞാ-
നർച്ചന വീണ്ടുംതുടരും!

പിടിച്ചു നിർത്തും ചരടു മുറിഞ്ഞാൽ
ഉലഞ്ഞു വീണ പതംഗം
ഉദിച്ചു നിൽക്കും സുര്യനകന്നാൽ
തളർന്നുകൂമ്പിയ കമലം
ചഞ്ചലമനുനിമിഷം മമഹൃദയം
ദുർബ്ബലമതിലോലം
ഒരുചെറുകാറ്റിൽ അണഞ്ഞുപോകും
പടുതിരിയെൻ സ്നേഹം

കാറും കോളും മിന്നൽ‌പ്പിണരും
നിറഞ്ഞ രജനിയിലും,
പ്രഭുവിൻ സ്മരണയിലുൾപ്പുളകത്തോ-
ടുറച്ചു നിൽക്കാനായെങ്കിൽ...


Copyright © 2008-09 - rosebastin.blogspot.com. All rights reserved

10 അഭിപ്രായങ്ങൾ:

  1. കാറും കോളും മിന്നൽ‌പ്പിണരും
    നിറഞ്ഞരജനിയിലും,
    പ്രഭുവിൻ സ്മരണയിലുൾപ്പുളകത്തോ-
    ടുറച്ചു നിൽക്കാനായെങ്കിൽ...

    മറുപടിഇല്ലാതാക്കൂ
  2. കാറും കോളും മിന്നൽ‌പ്പിണരും
    നിറഞ്ഞരജനിയിലും,
    പ്രഭുവിൻ സ്മരണയിലുൾപ്പുളകത്തോ-
    ടുറച്ചു നിൽക്കാനായെങ്കിൽ...

    real devotion.

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായിട്ടുണ്ട് ചേച്ചീ. ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  4. shine അഥവാ കുട്ടേട്ടൻ,
    Thank you for your comment!!
    പാറുക്കുട്ടി,
    ആശംസകൾക്കു നന്ദി!!

    മറുപടിഇല്ലാതാക്കൂ
  5. ...പകൽ കിനാവൻ...daYdreamER..
    Thank you for your comment!!

    മറുപടിഇല്ലാതാക്കൂ
  6. ഹൃദയ സ്പര്‍ശിയായ അര്‍ച്ചന തന്നെ ചേച്ചി ഇത് .ഒരുപാടിഷ്ടായി ..

    മറുപടിഇല്ലാതാക്കൂ
  7. വിജയലക്ഷ്മി, the man to walk with,
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി!

    മറുപടിഇല്ലാതാക്കൂ
  8. “”അനന്തകോടി സൂര്യപ്രഭയാർ
    ന്നരുളും പ്രഭുപാദത്തിൽ,
    ഇതളുവിടർന്നൊരു താമരയായ്സ്വയ-
    മര്‍പ്പിക്കുന്നെൻ ഹൃദയം
    ദർശനസുകൃതം നുകരുന്നവികല-
    ശാന്തിയിൽ മുഴുകുന്നു
    മറന്നു സർവ്വം മറന്നു ഹൃദയം
    തുടിച്ചു പാടുന്നു “”

    വളരെ രസമായിരിക്കുന്നു. കുറച്ച് നാളായി ഇത്തരം വരികള്‍ വായിക്കാറില്ലായിരുന്നു.
    ഗീത ടീച്ചറും, ശ്രീദേവി നായരും, തേജസ്വിനിയും, മാണിക്ക്യവും എല്ലാം ഒരു കാലത്ത് ഞാന്‍ ഓര്‍ത്തിരുന്നു - അവരുടെ വരികളെ..
    വിഡിയോ അല്‍ബം മനസ്സില്‍ കണ്ടിരുന്നു. പക്ഷെ വിചാരിച്ച പോലെ നടന്നില്ല.
    ചിലരുടെ കവിതകള്‍ ഓഡിയോ റെക്കോഡ് ചെയ്തെങ്കിലും അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല.

    അടുത്ത് തന്നെ ചില കവിതകള്‍ അപ് ലോഡ് ചെയ്യുന്നുണ്ട്.

    +++++++
    please visit and join
    trichurblogclub.blogspot.com/

    മറുപടിഇല്ലാതാക്കൂ