2009, ജനുവരി 17, ശനിയാഴ്‌ച

~ കനവുകള്‍ ~



നാളെയെച്ചൊല്ലിനാം-
നെയ്യും കിനാവുകൾ
ഇന്നിന്റെ കയ്പിലെ-
തേൻ തുള്ളികൾ!

ഇന്നിന്റെ നോവുകൾ
വീശി ത്തണുപ്പിക്കു-
മോമൽ ചിറകുള്ള
മാലാഖമാർ!

നാളെയീ ദു:ഖങ്ങൾ
മാഞ്ഞു പോകുന്നതും;
ജീവിതം പൂത്തിരി
പോൽവിടരുന്നതും,

നഷ്ടഭാഗ്യങ്ങൾ
തിരിച്ചു വരുന്നതും;
ഇഷ്ടങ്ങളെല്ലാം
സഫലമാകുന്നതും,

തോൽവികളെല്ലാം
വിജയമാകുന്നതും;
പേരുംപ്രശസ്തിയും
കൂടെവരുന്നതും,

വർണചിത്രങ്ങളായ്
മുന്നിൽ നിരക്കവെ
വിസ്മയചിത്തരായ്
നിൽക്കുന്നു നാം!

നാളെ നാളെയെന്നു
നീളും കിനാക്കൾ കി-
നാക്കളായ് തന്നെ
കൊഴിഞ്ഞു വീണേക്കാം;

എങ്കിലുമീ സ്വപ്ന
വൃക്ഷത്തണലിലൊ-
രിത്തിരി നേര
മിരിക്കുന്നുനാം;

വർണപുഷ്പങ്ങൾ
വിടരുന്നതും നോക്കി
നോവുകൾ പാടെ
മറക്കുന്നു നാം!


~ rose

Copyright © 2008-09 - rosebastin.blogspot.com. All rights reserved

14 അഭിപ്രായങ്ങൾ:

  1. എങ്കിലുമീ സ്വപ്ന
    വൃക്ഷത്തണലിലൊ-
    രിത്തിരി നേര
    മിരിക്കുന്നുനാം;

    വർണപുഷ്പങ്ങൾ
    വിടരുന്നതും നോക്കി
    നോവുകൾ പാടെ
    മറക്കുന്നു നാം!

    :-)

    മറുപടിഇല്ലാതാക്കൂ
  2. ഇന്നിന്റെ നോവുകൾ
    വീശി ത്തണുപ്പിക്കു-
    മോമൽ ചിറകുള്ള
    മാലാഖമാർ!

    ഇഷ്ടപ്പെട്ടു ചേച്ചി കവിത..ഈ വാക്കുകളുടെ കൂടിച്ചേരല്‍...

    മറുപടിഇല്ലാതാക്കൂ
  3. ഇന്നിന്റെ കൈപ്പുകൾക്കിടയിലും നാളെയുടെ പ്രതീക്ഷകൾ എന്നൊന്നില്ലെങ്കിൽ പിന്നെന്തർത്ഥം ജീവിതത്തിന് അതിനാൽ
    ‘ഈ സ്വപ്നവൃക്ഷത്തണലിൽ ഇത്തിരി നേരമിരിക്കാം’

    കവിത ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  4. വിജയലക്ഷ്മി said...

    chechhi nalla kavitha,nalla arthhavathhaaya varikal..soppunam ellaavarkkum kaanaam.yaathaarthyam chilappol novukal maathramaayirikkum.enikkorupaadishttappettu..iniyum varaam.


    (Original comment from വിജയലക്ഷ്മി appeared with a trail of whitespaces; usually enter keys put accidentally while editing. So removing and pasting here again. Thanks, ~rose)

    മറുപടിഇല്ലാതാക്കൂ
  5. പകല്‍കിനാവന്‍, വിജയലക്ഷ്മി, വല്യമ്മായി, Lakshmy - സന്ദര്‍ശിച്ചതിനും കവിത ഇഷ്ടമായി എന്നറിയിച്ചതിനും വളരെ നന്ദി! ഇനിയും വരുമല്ലോ... :-)

    മറുപടിഇല്ലാതാക്കൂ
  6. പ്രതീക്ഷയും നന്മയുമുള്ള വരികള്‍. സന്തോഷവും ശാന്തിയും തോന്നും ഇതു വായിച്ചു കഴിയുമ്പോള്‍. ആര്‍ദ്രമായ ബിംബംങ്ങള്‍. ലാളിത്യം കൂടുമ്പോള്‍ കവിത സുന്ദരമാകുന്നതിന്റെ ഉദാഹരണമാണീ കവിത. അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  7. അരങ്ങ്,
    സന്ദർശിച്ചതിനും കവിത നന്നായി എന്നറിയിച്ചതിനും നന്ദി!
    Sapna Anu B.George,
    സന്ദർശിച്ചതിനും നല്ലവാക്കിനും നന്ദി!

    മറുപടിഇല്ലാതാക്കൂ
  8. chechhi veendum vannunokkiyathaa..puthiyathu vallathum kitumoyennu karuthi...niraashapettu madangukayaanu..chechiyude kavithakalkellaam orulaalithyamundu..enikkothhiri ishtamaanu...

    മറുപടിഇല്ലാതാക്കൂ
  9. ശ്രീ ഇടമൺ,
    സന്ദർശിച്ചതിനും അഭിപ്രായത്തിനും നന്ദി!
    വിജയലക്ഷ്മി,
    അന്വേഷണത്തിന് ഒരുപാടു നന്ദി !പുതിയതൊന്നും എഴുതാൻ കഴിഞ്ഞില്ല,
    മറ്റു ചിലകാര്യങ്ങളിലേക്കു കൂതൽ ശ്രദ്ധിക്കേണ്ടി വന്നതുകൊണ്ട് പുതിയതൊന്നും വായിക്കാനും കഴിഞ്ഞില്ല.അന്വേഷണത്തിനും അഭിപ്രായത്തിനും ഒരിക്കൽ കൂടിനന്ദി!!

    മറുപടിഇല്ലാതാക്കൂ
  10. നാളെ നാളെ എന്ന് ചിന്തിച്ചു നാം
    നല്ല നാളേക്കായ് കൊതിച്ചിരിപ്പൂ
    ഇന്നിന്റെ ശക്തിയെ മറന്നിരിപ്പൂ
    ഇന്നിന്റെ ശക്തിയില്‍ നാളേക്ക് കരുത്തേകാന്‍
    ഇന്നേ തുനിഞ്ഞിറങ്ങൂ

    ചേച്ചീ, കവിത നന്നായിട്ടുണ്ട്.

    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  11. nannayitundu chechee.....
    ennum nalla swapnagal checeda bhavankku niram pakaratte ennu asamsikkunnu

    മറുപടിഇല്ലാതാക്കൂ