2009, ഫെബ്രുവരി 14, ശനിയാഴ്‌ച

വാര്‍ദ്ധക്യം




ഇലകൊഴിയുംകാലം, ഇതു മഞ്ഞുകാലം 
ഉറയുന്ന ശൈത്യം പൊതിഞ്ഞകാലം 
നിറയുമിരുട്ടുമേകാന്തതതയും,
ഇതു ജീവിതത്തിൻ വിഷാദകാലം!

സിരകളിൽ ലഹരി തൻ ഓളമില്ല;
നുരകുത്തിപ്പായുന്ന മോഹമില്ല,
പുതുപൂക്കളില്ല നിറങ്ങളില്ല;
ഒരു കിളിപ്പാട്ടിന്റെ ഈണമില്ല!

ഋതുചക്രം മെല്ലെ തിരിഞ്ഞനേരം,
നൊടിനേരം കൊണ്ടെല്ലാം മാഞ്ഞുപോയി!
ഒരുജന്മം തീർന്നുപോയ് നോക്കി നിൽക്കെ;
പൊടിമഞ്ഞു മൂടിപ്പോയ് ലോകമാകെ!

എത്രവസന്തംചിരിച്ചു നിന്നാലും,
എത്രവർണ്ണങ്ങൾ വിരിഞ്ഞു നിന്നാലും,
ഒടുവിലായെത്തുമീ മഞ്ഞുകാലം;
ഒഴിവാക്കാൻ ആർക്കുമാവാത്തകാലം!

ഉയരങ്ങൾ തേടിപ്പറക്കുന്നനേരം,
അരുതരുതൊട്ടുമഹന്തയുള്ളിൽ
ഉയരങ്ങൾ കൂടുമ്പോഴോർത്തുകൊൾക
പതനത്തിൻ ആഴവുമത്രതന്നെ!!!


~rose


Copyright © 2008-09 - rosebastin.blogspot.com. All rights reserved

9 അഭിപ്രായങ്ങൾ:

  1. എത്ര വസന്തം ചിരിച്ചു നിന്നാലും,
    എത്ര വർണങ്ങൾ വിരിഞ്ഞു നിന്നാലും
    ഒടുവിലായെത്തുമീ മഞ്ഞുകാലം
    ഒഴിവാക്കാനാർക്കു മാകാത്തകാലം!!

    മറുപടിഇല്ലാതാക്കൂ
  2. "ഉയരങ്ങൾ തേടിപ്പറക്കുന്നനേരം,
    അരുതരുതൊട്ടുമഹന്തയുള്ളിൽ
    ഉയരങ്ങൾ കൂടുമ്പോഴോർത്തുകൊൾക
    പതനത്തിൻ ആഴവുമത്രതന്നെ"

    എല്ലാവരും എപ്പോഴും ഓര്‍ക്കേണ്ട വരികള്‍ തന്നെ. നന്നായിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. എത്ര വസന്തം ചിരിച്ചു നിന്നാലും,
    എത്ര വർണങ്ങൾ വിരിഞ്ഞു നിന്നാലും
    ഒടുവിലായെത്തുമീ മഞ്ഞുകാലം
    ഒഴിവാക്കാനാർക്കു മാകാത്തകാലം!!

    നന്നായിരിക്കുന്നു.. തുടർന്നും എഴുതുക

    മറുപടിഇല്ലാതാക്കൂ
  4. the man to walk with,
    ശ്രീ,
    shine അഥവാ കുട്ടേട്ടൻ,
    സന്ദർശിച്ചതിനും അഭിപ്രായത്തിനും നന്ദി!!

    മറുപടിഇല്ലാതാക്കൂ
  5. ചേച്ചീ ആദ്യമായാണ്‌ ബ്ലോഗ് കാണുന്നത് ... പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം ...
    വാര്‍ധക്യപുരാണം കൊള്ളാം ... ഒരു ഓര്‍മപെടുത്തല്‍ ... നന്നായി ... വാര്‍ധക്യത്തില്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞ പട്ടാലക്കാരെപോലെ ആണെങ്ങില്‍ കൊള്ളാം ... നാം വളര്‍ത്തിയ വൃക്ഷത്തെ നോക്കി ചിരിക്കാം ... പിന്നെ പേരക്കുട്ടികളോട് വൃക്ഷ പുരാണം പറഞ്ഞു ചിരിക്കാം ...

    മറുപടിഇല്ലാതാക്കൂ
  6. വസന്തത്തിനുശേഷം ഒഴിവാക്കുവാനാകാത്ത മഞ്ഞുകാലം.
    എത്ര ശരി.

    മറുപടിഇല്ലാതാക്കൂ
  7. My C..R..A..C..K .Words,
    പാറുക്കുട്ടി,
    Typist | എഴുത്തുകാരി,

    സന്ദർശിച്ചതിനും അഭിപ്രായത്തിനും നന്ദി!

    മറുപടിഇല്ലാതാക്കൂ