2008, ഡിസംബർ 21, ഞായറാഴ്‌ച

* ദിവ്യനക്ഷത്രം *


കാരുണ്യനാഥൻ, കമനീയരൂപൻ
കാലിത്തൊഴുത്തിൽ പിറന്നു;
കന്യകാമേരിതൻ പൊൻമടിത്തട്ടിൽ-
പൊന്നുണ്ണിയായ് ദൈവം പിറന്നു!

കോടിജന്മങ്ങളായ് മാനവൻ തേടിയ
സുന്ദര സ്വപ്നം വിരിഞ്ഞു;
മാനവചിത്തത്തിൻ കൂരിരുട്ടിൽ നിത്യ-
സൂര്യൻ പ്രകാശം ചൊരിഞ്ഞു!!!

പൂവിതൾ പോലെ, പൂന്തിങ്കൾ പോലെ
പൂന്തേൻ കുളിരല പോലെ;
വിണ്ണിൻ മടിയിൽ നിന്നൂർന്നുവീണു
മണ്ണിൻ പുണ്ണ്യമായുണ്ണിപിറന്നു!

വിശ്വൈകശില്പിയെ മാറോടടുക്കി
വിശ്വം വിറയാർന്നു നിന്നു!
താരാപഥങ്ങൾ തൻ നാഥനെ നോക്കി
താരകൾ കൺചിമ്മി നിന്നു!

മഞ്ഞിൻ കണികയാൽ കണ്ണുനീരർപ്പിച്ചു
വാനം വിടചൊല്ലി നിന്നു;
കുരിശിൻ നിഴൽ വീണ മേനിയിലരുമയായ്
കുളിർനിലാവുമ്മവച്ചു!

മാലാഖമാരുടെ വൃന്ദമണഞ്ഞു,
വാനിൻ നടുവിൽ നിരന്നു;
പൊന്മണിവീണയെ വെല്ലും മനോജ്ഞമാം
സംഗീതമെങ്ങും പൊഴിഞ്ഞു!

“കാലിത്തൊഴുത്തിൽ പിറന്നിരിക്കുന്നു-
രാജാധിരാജനാം ദൈവം;
സന്മനസുള്ള മനുഷ്യർക്കുഭൂമിയിൽ
സന്തുഷ്ടിയേകുന്നദൈവം!”

മാനവജീവനു പ്രത്യാശയേകുവാൻ,
പാപവിമോചനമേകാൻ;
അഴലുകൾ നീക്കുവാൻ, ഇരുളല മായ്ക്കുവാൻ-
പുതിയൊരു രാജ്യമൊരുക്കാൻ;

കന്മഷഹീനനായ് കന്യകാപുത്രനായ്
സ്വർലോകനാഥൻ പിറന്നു!
സർവ്വം ചമച്ചവൻ സർവ്വേശനന്ദനൻ
സംശുദ്ധനീഭൂവിൽ വന്നു!!!

~roseCopyright © 2008 - rosebastin.blogspot.com. All rights reserved

10 അഭിപ്രായങ്ങൾ:

 1. സന്മനസുള്ളവർക്കു സമാധാനം വാഗ്ദാനംചെയ്തു കൊണ്ട് കോടീ സുര്യപ്രഭ ചിതറുന്ന ആദിവ്യ നക്ഷത്രം മനുഷ്യനു പ്രത്യാശയേകുന്നു…! അതെ, സമാധാനം സന്മനസുള്ളവരുടെ മാത്രം അവകാശമാണ്!!!

  പ്രിയപ്പെട്ട വായനക്കാർക്കെല്ലാം ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ഹൃദയംഗമമായ ആശംസകൾ!!! :-)

  മറുപടിഇല്ലാതാക്കൂ
 2. നന്നായിരിക്കുന്നു ...
  ക്രിസ്തുമസ് ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 3. പകൽകിനാവനും പാറുക്കുട്ടിക്കും നന്ദി!!
  പുതുവത്സരം എല്ലാ നന്മകളും നിറഞ്ഞതാകട്ടെ!
  ആശംസകൾ!!

  മറുപടിഇല്ലാതാക്കൂ
 4. ഈ കിസ്തു കവിത നന്നായിരിക്കുന്നു.റോസ് ബാസ്റ്റിനും കുടുംബത്തിനും എന്റെ പുതു വത്സരാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 5. കണ്ടതിലും വായിച്ചതിലും സന്തോഷം,പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. മുഹമ്മദ്സഗീർ,
  പുതുവത്സരാശംസകൾ !! അഭിപ്രായതിനു നന്ദി!
  വിജയലക്ഷ്മി’
  അഭിപ്രായത്തിനു നന്ദി!പുതുവത്സരാശംസകൾ!
  SapnaAnu.BGeorge,
  സന്ദർശിച്ചതിനു നന്ദി! പുതുവത്സരാശംസകൾ!
  jayarajmurukkumpuzha,
  സന്ദർശിച്ചതിനു നന്ദി!പുതുവത്സരാശംസകൾ!

  മറുപടിഇല്ലാതാക്കൂ