2008, നവംബർ 8, ശനിയാഴ്‌ച

.:: ശൈശവ ചിന്തകൾ ::.


പൊൻ വെയിൽ പൂക്കളം തീർക്കുന്നമുറ്റത്തു-
തുമ്പികളായിരം പാറിപ്പറക്കവേ,
ഓർമ്മ തന്നേടുകൾ പിന്നോട്ടു പോകുന്നൊ-
രോമനച്ചിത്രം ചുരുൾനിവരുന്നു!

തുമ്പിക്കു പിന്നാലെ വെമ്പിക്കുതിക്കുന്നൊ-
രുണ്ണിക്കിടാവിന്റെ കൊഞ്ചൽക്കിലുക്കവും,
ഓടിക്കിതച്ചു വിയർത്തൊരിളം കവിൾ-
പൂവിൽ തുടുക്കുന്ന കുങ്കുമ സന്ധ്യയും,

കെട്ടിപ്പിടിക്കുന്നൊ രോമന ക്കൈകൾതൻ-
പൂമൃദുസ്പർശവുമോർക്കുകയാണു ഞാൻ!
വർഷങ്ങളെത്ര കടന്നു പോയെങ്കിലും-
ഹർഷം വിടരുന്നിതിപ്പൊഴു മോർമയിൽ!

ഓടിവന്നെന്റെ കഴുത്തിൽ കരം ചുറ്റി
ഓതുകയാണൊരു കുഞ്ഞു സ്വകാര്യം!
‘അമ്മയില്ലാത്തൊരു തുമ്പിക്കുരുന്നിനെ-
ഉണ്ണിക്കു സ്വന്തമായ് വേണമത്രേ’!

അമ്മയില്ലാത്തൊരു തുമ്പിയോ? എന്തിനെ-
ന്നമ്മതൻ വിസ്മയം തീർക്കുവാനായ്,
വാചാലനാകുന്നൊരോമലിൻ വാക്കുകൾ-
കേൾക്കവേ ചിത്തം കുളിർത്തു പോയി!

“അമ്മയുണ്ടെങ്കിൽ തൻ തുമ്പിക്കുരുന്നിനെ–
കാണാതെ വന്നാൽ കരയുകില്ലേ?
അമ്മകരയുന്നതോർക്കുമ്പൊഴക്കൊച്ചു-
തുമ്പിക്കും സങ്കടമാവുകില്ലേ?
അമ്മക്കും കുഞ്ഞിനും സങ്കടം നൽകിക്കൊ-
ണ്ടുണ്ണിക്കു തുമ്പിയെ വേണ്ടപോലും!

തൻ കൊച്ചുമോഹങ്ങൾ തൻ സഹജീവിക്കു-
ദു:ഖത്തിൻ കാരണമാകുമെങ്കിൽ
ആ മോഹമൊക്കെയും വേണ്ടെന്നു വെക്കയാ-
ണാരോമൽ പൈതലിന്നിഷ്ടമത്രെ!

എത്ര വിശാലമിതെത്രക്കുമുന്നത-
മെത്രക്കു ദൈവിക മെത്ര ധന്യം!
ദൈവം വസിക്കുന്നൊരുണ്ണിമനസിന്റെ-
വിശ്വസാഹോദര്യസ്നേഹമന്ത്രം!!!

സ്വാ‍ർഥമോഹങ്ങളെ സാക്ഷാത്കരിക്കുവാൻ-
സ്വന്തം സഹജരെ കൊന്നൊടുക്കും,
ദുഷ്ടലോകത്തിനീ ‘ശൈശവ ചിന്തകൾ’-
സ്വായത്തമാക്കാൻ കഴിഞ്ഞുവെങ്കിൽ!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

10 അഭിപ്രായങ്ങൾ:

  1. സ്വാർഥമോഹങ്ങളെ സാക്ഷാത്കരിക്കുവാൻ-
    സ്വന്തം സഹജരെ കൊന്നൊടുക്കും,
    ദുഷ്ടലോകത്തിനീ 'ശൈശവ ചിന്തകൾ'-
    സ്വായത്തമാക്കാൻ കഴിഞ്ഞുവെങ്കിൽ!!!

    മറുപടിഇല്ലാതാക്കൂ
  2. സ്പർശിക്കുന്ന വരികൾ. ഒരുപാടിഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  3. ആരുടെയെങ്കിലുമൊക്കെ മനസ്സില്‍ ഈ വരികള്‍ വിചിന്തനത്തിന്റെ സ്ഫുരണങ്ങള്‍ പായിക്കുമെന്നുറപ്പാണ്. ചേച്ചി.. കുഞ്ഞുങ്ങളും വയസായവരും ഉള്ളതിനാലാണു ദൈവം ഈ ഭൂമിയെ ഒന്നിച്ച്‌ കീഴ്മേല്‍ മറിക്കാത്തതത്രെ..

    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. എത്ര വിശാലമിതെത്രക്കുമുന്നത-
    മെത്രക്കു ദൈവിക മെത്ര ധന്യം!
    ദൈവം വസിക്കുന്നൊരുണ്ണിമനസിന്റെ-
    വിശ്വസാഹോദര്യസ്നേഹമന്ത്രം!!!

    സ്വാ‍ർഥമോഹങ്ങളെ സാക്ഷാത്കരിക്കുവാൻ-
    സ്വന്തം സഹജരെ കൊന്നൊടുക്കും,
    ദുഷ്ടലോകത്തിനീ ‘ശൈശവ ചിന്തകൾ’-
    സ്വായത്തമാക്കാൻ കഴിഞ്ഞുവെങ്കിൽ!!!
    നല്ല വരികള്‍ , എടുത്തു പറയുന്നു ഇത്രയും

    മറുപടിഇല്ലാതാക്കൂ
  5. ലക്ഷ്മി ,അജീഷ് ,ബഷീർ,കല്ല്യാണി,സുരേഷ്,
    റ്റിൻസ്എല്ലാവർക്കുംനന്ദി!! ‘ശൈശവചിന്തകൾ നിങ്ങൾക്കിഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം!

    മറുപടിഇല്ലാതാക്കൂ
  6. കവിതയ്ക്ക് നല്ലൊരു ഈണമുണ്‍ട്.ആശയവും.

    മറുപടിഇല്ലാതാക്കൂ
  7. എന്റെ കവിതാപാരായണവും, ആസ്വാദനവും തുടങ്ങിയിട്ട് 2 മാസം ആകുന്നേ ഉള്ളൂ... ഗീത ടീച്ചറുടെ കവിതകള്‍ [ഗീതാഗീതികള്‍] റെക്കൊറ്ഡ് ചെയ്തുംകൊണ്ടായിരുന്നു. തുടക്കം...
    ഇപ്പോള്‍ ഹിന്ദി കവിതയും വായിച്ചു തുടങ്ങി...
    റോസിന്റെ കവിത വായിച്ചു... വായനാ സുഖം ഉണ്ട്...
    ഗീതടീച്ചര്‍, ശ്രീദേവി നായര്‍, ചൌഹാന്‍ [ദില്ലി], പിന്നെ മാണിക്യം എന്നിവരുടെ കവിതകള്‍ എന്റെ പണിപ്പുരയിലുണ്ട്....
    എന്റെ കവിതാ റെക്കോറ്ഡിങ്ങിന്റെ പ്രത്യേകത എന്തെന്നാല്‍ അതില്‍ വിഷ്വത്സ് ചേര്‍ക്കുന്നു...
    ബ്ലോഗ് കവിതകളുടെ ഒരു സമാഹാരം - ഒരു ആല്‍ബത്തിന്റെ സ്റ്റൈലില്‍ ഇറക്കിയാലോ എന്നാലോചന ഉണ്ട്....
    I HAVE A FULL FLEDGED STUDIO WITH PROFESSIONAL CAMERA CREW AND MOST MODERN EDITING SUITE.....
    SO THAT MY PRODUCTION COST IS ALMOST ZERO....
    താങ്കളുടെ കവിത ഞാന്‍ മനസ്സില്‍ മൂളി നോക്കി...
    കോപ്പി റൈട്ടട് ആയതിനാല്‍ സമ്മത്തോട് കൂടിയേ എല്ലാം കൈകാര്യം ചെയ്യൂ...
    എന്നാലും സ്വന്തം മനസ്സില്‍ മൂളി ചിലത്, നാളെ രാഗം ചേര്‍ത്ത്, ശ്രുതിമീട്ടി മൂളി നോക്കണം...
    റോസിന് എല്ലാ ഭാവുകങ്ങളും നേരുന്നു...

    സ്നേഹത്തോടെ
    ജെ പി @ കൂര്‍ക്കഞ്ചേരി - തൃശ്ശിവപേരൂര്‍

    മറുപടിഇല്ലാതാക്കൂ